തിരുവമ്പാടി :
കഴിഞ്ഞ മൂന്നരക്കൊല്ലമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ വികസനം തകർത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ -
എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ജൂലൈ 31 ന് നടത്താൻ ഒരുങ്ങി എൽഡിഎഫ്.
പ്രസിഡണ്ട് സ്ഥാനത്തിനും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ സ്ഥാനത്തിനും വേണ്ടിയുള്ള ഗ്രൂപ്പു തിരിഞ്ഞ കസേര കളിയല്ലാതെ / യാതൊരു വികസന പ്രവർത്തനവും തിരുവമ്പാടി പഞ്ചായത്തിൽ നടക്കുന്നില്ലന്ന് എൽഡിഎഫ് ആരോപിച്ചു.
ജൽ ജീവൻ പദ്ധതിക്കാർ വെട്ടിപ്പൊളിച്ച റോഡുകൾ കാനകളായി മാറിയിരിക്കുന്നു.
വഴിവിളക്കുകൾ കത്തുന്നില്ല.
കൃഷിഭവൻ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനോ
KSRTC - യിലേക്കുള്ള റോഡ് വികസനം,
ഗവ:
ITI- ലോക്കുള്ള റോഡ് നിർമ്മാണം, ഐ.ടി.യിൽ ജലം ലഭ്യമാക്കൽ,
മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിപ്പിക്കൽ,
തുടങ്ങിയ പ്രവർത്തനങ്ങൾക്കൊന്നും ഗ്രാമ പഞ്ചായത്ത് ഭരണക്കാർ മുൻകൈയ്യെടുക്കുന്നില്ല.
PHC - യിലടക്കമുള്ള താത്ക്കാലിക നിയമനത്തിന് കൈക്കൂലി വാങ്ങി, സ്വന്തക്കാരെ നിയമിക്കുന്നു.
ഇത്തരം നിയമനങ്ങൾക്കുള്ള സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയിരിക്കയാണ്.
അനുദിനം വികസിക്കുന്ന പിഡബ്ല്യു യു റോഡുകളുടെ ഓരങ്ങളിലും
2019 -ൽ വെള്ളം കയറി മൂടിയിടത്തുമെല്ലാം അനധികൃത നിർമ്മാണങ്ങൾ നടത്തുന്നു.
മഴക്കാലപൂർവ്വ ശൂചീകരണങ്ങൾ വാർഡുകളിൽ നടത്തിയിട്ടില്ല.
പഞ്ചായത്തിനു ലഭിച്ച
എം എൽ എ ഫണ്ട് പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള ഒരു നടപടിയ്ക്കും ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കുന്നില്ലന്ന് എൽഡിഎഫ് ആരോപിച്ചു.
വികസന കാര്യങ്ങളിൽ ജില്ലയിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലിപ്പോൾ
കെടുകാര്യസ്ഥതയും അഴിമതിയും അരങ്ങേറുകയാണന്ന് എൽഡിഎഫ് .
യോഗത്തിൽ
അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി,
പി സി ഡേവിഡ്, ജോസ് അഗസ്റ്റ്യൻ, കെ. ഫൈസൽ,
സി എൻ പുരുഷോത്തമൻ ,
റോയി തോമസ്, സി ഗണേഷ് ബാബൂ, ജോളി ജോസഫ് - എന്നിവർ സംസാരിച്ചു.
0 Comments