Ticker

6/recent/ticker-posts

പന്നി വേട്ട : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പിന്തുണയുമായി ; തറിമറ്റം പ്രതീക്ഷാ സ്വാശ്രയ സംഘം.



തിരുവമ്പാടി : കൃഷിസ്ഥലങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതം വേട്ടയാടുന്നതിന് മുൻകൈയെടുത്ത തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസനെതിരെ വനംവകുപ്പിന് പരാതി നൽകിയവർ കർഷക വിരുദ്ധരാണെന്നും ഇങ്ങനെയുള്ളവരെ കർഷകർ തിരിച്ചറിഞ്ഞ് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി നൽകണമെന്നും തറി മറ്റം പ്രതീക്ഷാ സ്വാശ്രയ സംഘം  അഭിപ്രായപ്പെട്ടു. കർഷക നന്മയ്ക്കായി പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന് എല്ലാവിധ പിന്തുണയും യോഗം പ്രഖ്യാപിച്ചു.
 ജോസുകുട്ടി അരിത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി മറ്റത്തിൽ, വിൽസൺ വെള്ളാരം കുന്നേൽ, ജോസ് മാത്യു  കാരക്കുന്നേൽ, ബിനു വടയാറ്റുകുന്നേൽ,സിബി സ്റ്റാൻലി , എം കെ തോമസ്, ജോണി കുളവട്ടം, ബിജു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments