Ticker

6/recent/ticker-posts

കുവൈത്തിൽ വീണ്ടും തീപ്പിടിത്തം, മലയാളി ദമ്പതികളും രണ്ടു മക്കളും മരിച്ചു, ഇന്നലെ കുവൈത്തിൽ അവധി കഴിഞ്ഞെത്തിയ കുടുംബം.



കുവൈത്ത് സിറ്റി- കുവൈത്തിലെ അബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്.
അവധി കഴിഞ്ഞു ഇന്നലെ നാട്ടിൽ നിന്നും എത്തിയതായിരുന്നു ഈ കുടുംബം.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം ഉണ്ടായത് .അഗ്നി ശമന വിഭാഗം എത്തിയാണ് തീ അണച്ചത്.

കഴിഞ്ഞ മാസം കുവൈത്തിലുണ്ടായ തീപ്പിടിത്തത്തിൽ നിരവധി മലയാളികളടക്കം അമ്പതോളം പേർ മരിച്ചിരുന്നു. ഈ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് വീണ്ടും ഞെട്ടിച്ച് അപകടമുണ്ടായത്.


കനത്ത ചൂടാണ് നിലവിൽ കുവൈത്തിൽ അനുഭവപ്പെടുന്നത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments