കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ കേരളീയ വാസ്തു ശൈലിയിൽ നവീകരിച്ച കെട്ടിടത്തിൻ്റെ വെഞ്ചരിപ്പു കർമ്മവും സ്കൂളിൻ്റെ പുതിയ ലോഗോ പ്രകാശനവും താമരശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു.തുടർന്നു നടന്ന പൊതുസമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു, കോർപ്പറേറ്റ് മാനേജർ റവ ഫാ ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി, മാനേജർ റവ ഫാ അഗസ്റ്റിൻ ആലുങ്കൽ ,DEO മൊയിനുദ്ദീൻ KAS, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി റ്റി എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, എം പി ടി എ ചെയർപേഴ്സൻ ഷൈല സണ്ണി, സീനിയർ അസിസ്റ്റൻറ് ഡാലി ഫിലിപ്പ്, കുമാരി നിവേദ്യ എസ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments