തിരുവമ്പാടി :
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോസ്മോസ് തിരുവമ്പാടി സംഘടിപ്പിക്കുന്ന നീന്തൽ മത്സരങ്ങൾ നടത്തുന്ന ക്യുഎയ്റ്റ് ഹിൽ സ്വിമ്മിംഗ് പൂൾ സ്പോർട്സ് കൗൺസിൽ അംഗം അബ്ദുറഹ്മാന്റെ നേതൃത്വത്തിലെത്തിലെത്തിയ സംഘം സന്ദർശിച്ച് വിലയിരുത്തി.
മത്സര വേദിയുടെ ഭൗതിക സാഹചര്യങ്ങളിലും ഗുണനിലവാരത്തിലും സംഘം സംതൃപ്തി രേഖപ്പെടുത്തി.
ജൂലൈ 21 ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് നീന്തൽ മത്സരങ്ങൾ ആരംഭിക്കുക.
തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് പരിപാടി ഉത്ഘാടനം ചെയ്യുമെന്നും നീന്തൽ ബാലതാരം റന മോൾ വിശിഷ്ടാതിഥി ആയിരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അറിയിച്ചു.
0 Comments