ഓമശ്ശേരി: ഈ മാസം 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ്(മങ്ങാട് ഈസ്റ്റ്) യു.ഡി.എഫ്.സ്ഥാനാർത്ഥി അഞ്ജു അരീക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾ ആവേശമായി.ചേന്ദൻ കുളങ്ങര,കഴിച്ചിക്കോട്ടു ചാലിൽ എന്നിവിടങ്ങളിലാണ് കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചത്.
കുടുംബ സംഗമങ്ങൾ എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്തു.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ വർഗ്ഗീയ രാഷ്ട്രീയവും കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ അഹങ്കാര രാഷ്ട്രീയവും പൊതുജനം പുറം കാലു കൊണ്ട് തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.വികസന രംഗത്ത് ഓമശ്ശേരി പഞ്ചായത്തിലെ യു.ഡി.എഫ്.ഭരണസമിതി വമ്പിച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഭരണസമിതിക്ക് കരുത്ത് പകരാൻ പതിനേഴാം വാർഡിൽ അഞ്ജുവിനെ മികച്ച ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും എം.കെ.രാഘവൻ എം.പി.വോട്ടർ മാരോട് അഭ്യർത്ഥിച്ചു.
ചേന്ദം കുളങ്ങരയിൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,യു.ഡി.എഫ്.നേതാക്കളായ പി.ഗിരീഷ് കുമാർ,യു.കെ.ഹുസൈൻ,ഒ.എം.ശ്രീനിവാസൻ നായർ,പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,ഒ.കെ.അഹമ്മദ് കുട്ടി,സി.കെ.റഷീദ് മങ്ങാട്,ഹുസൈൻ മങ്ങാട്,ഇ.കെ.പവിത്രൻ എന്നിവർ പ്രസംഗിച്ചു.
കഴിച്ചിക്കോട്ടുചാലിൽ നടന്ന കുടുംബ സംഗമത്തിൽ വിനോദ് പാലപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ സീനത്ത് തട്ടാഞ്ചേരി,എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,എം.ഷീജ ബാബു,മുന്നണി നേതാക്കളായ ശിഹാബ് വെളിമണ്ണ,വി.സി.അരവിന്ദൻ,ബേബി കാപ്പാട്ടുമല,അബൂബക്കർ കൊടശ്ശേരി,ജാഫർ പാലാഴി,ആർ.എം.അനീസ്,എ.ഹരിദാസൻ നായർ,എം.കെ.ശമീർ,എ.അബൂബക്കർ,ഹുസൈൻ കുയ്യൊടി,ധനലക്ഷ്മി,ദാമോദരൻ മാസ്റ്റർ,വിദ്യാധരൻ,രാജൻ എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ്.മെമ്പറായിരുന്ന പങ്കജവല്ലിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സ്ത്രീ സംവരണമാണ് സീറ്റ്.30 ന് ചൊവ്വ രാവിലെ 7 മണി മുതൽ വൈകു:6 മണി വരെ മങ്ങാട് ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചാണ് വോട്ടെടുപ്പ്.മദ്‌റസയിൽ തെക്ക്,വടക്ക് ഭാഗങ്ങളിലായി രണ്ട് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.31 ന് ബുധൻ രാവിലെ 10 മണിക്ക് ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് വോട്ടെടുപ്പ്.നാല് സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുള്ളത്.യു.ഡി.എഫ്,എൽ.ഡി.എഫ്,ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് പുറമെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ജനവിധി തേടുന്നുണ്ട്.
ഫോട്ടോ:ഓമശ്ശേരി പതിനേഴാം വാർഡ് ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന യു.ഡി.എഫ്.കുടുംബ സംഗമം എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്യുന്നു.
0 Comments