Ticker

6/recent/ticker-posts

കുവൈത്തിൽ ബസ് അപകടം, ഏഴു ഇന്ത്യക്കാർ മരിച്ചു, രണ്ടു മലയാളികൾക്ക് പരിക്ക്.



കുവൈത്ത് സിറ്റി- കുവൈത്ത് സിറ്റിയിലെ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ഏഴു പ്രവാസികൾ മരിച്ചു. 
രണ്ടു മലയാളികളടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികളാണ് ചികിത്സയിലുള്ളത്. ആറ്മൻ എന്ന ഇന്ത്യക്കാരനും ചികിത്സയിലുണ്ട്.


ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പത്തു പേരുമായി വരികയായിരുന്ന ബസ് അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള യു-ടേൺ പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലും മരിച്ചു.

ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനായി എമർജൻസി റെസ്‌പോണ്ട് ടീം ഉടൻ സ്ഥലത്തെത്തി. അപകടകാരണം കണ്ടെത്താൻ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments