Ticker

6/recent/ticker-posts

മങ്ങാട്‌ ഈസ്റ്റ്‌ ഉപതിരഞ്ഞെടുപ്പ്‌: യു.ഡി.എഫ്‌.വികസന പത്രിക പുറത്തിറക്കി.



ഓമശ്ശേരി: ഈ മാസം 30 ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ്‌(മങ്ങാട്‌ ഈസ്റ്റ്‌) ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഞ്ജു അരീക്കലിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണാർത്ഥം പഞ്ചായത്ത്‌ ഭരണസമിതി കഴിഞ്ഞ മൂന്ന് വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി യു.ഡി.എഫ്‌.തിരഞ്ഞെടുപ്പ്‌ കമ്മിറ്റി  ‘വികസന പത്രിക’ പുറത്തിറക്കി.വിവിധ പദ്ധതികളിലായി 41 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ യു.ഡി.എഫ്‌.നേതൃത്വം നൽകുന്ന നിലവിലെ പഞ്ചായത്ത്‌ ഭരണസമിതി നടപ്പിലാക്കിയത്‌.

ജില്ലാ യു.ഡി.എഫ്‌.ചെയർമാൻ കെ.ബാലനാരായണൻ ഉൽഘാടനം ചെയ്തു.ജില്ലാ യു.ഡി.എഫ്‌.കൺവീനർ അഹ്മദ്‌ പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി.ഒ.എം.ശ്രീനിവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു.പി.വി.സ്വാദിഖ്‌ സ്വാഗതം പറഞ്ഞു.പി.ഗിരീഷ്‌ കുമാർ,പി.കെ.ഗംഗാധരൻ,നാസർ എസ്റ്റേറ്റ്മുക്ക്‌,യൂനുസ്‌ അമ്പലക്കണ്ടി,ശിഹാബ്‌ വെളിമണ്ണ,സി.ടി.ഭരതൻ,കെ.കരുണാകരൻ മാസ്റ്റർ,സൈനുദ്ദീൻ കൊളത്തക്കര,സ്ഥാനാർത്ഥി അഞ്ജു അരീക്കൽ,സീനത്ത്‌ തട്ടാഞ്ചേരി,എം.എം.രാധാമണി ടീച്ചർ,വി.സി.അരവിന്ദൻ,ആർ.എം.അനീസ്‌,എം.കെ.ശമീർ,അശോകൻ പുനത്തിൽ,കരുണകരൻ മാസ്റ്റർ പുത്തൂർ,വിദ്യാധരൻ,എ.ഹരിദാസൻ നായർ,വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ്‌.മെമ്പറായിരുന്ന പങ്കജവല്ലിയുടെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌.സ്ത്രീ സംവരണമാണ്‌ സീറ്റ്‌.30 ന്‌ ചൊവ്വ രാവിലെ 7 മണി മുതൽ വൈകു:6 മണി വരെ മങ്ങാട്‌ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചാണ്‌ വോട്ടെടുപ്പ്‌.മദ്‌റസയിൽ തെക്ക്‌,വടക്ക്‌ ഭാഗങ്ങളിലായി രണ്ട്‌ ബൂത്തുകളാണ്‌ സജ്ജീകരിക്കുന്നത്‌.31 ന്‌ ബുധൻ രാവിലെ 10 മണിക്ക്‌ ഓമശ്ശേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ്‌ വോട്ടെടുപ്പ്‌.നാല്‌ സ്ഥാനാർത്ഥികളാണ്‌ മൽസര രംഗത്തുള്ളത്‌.യു.ഡി.എഫ്‌,എൽ.ഡി.എഫ്‌,ബി.ജെ.പി സ്ഥാനാർത്ഥികൾക്ക്‌ പുറമെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ജനവിധി തേടുന്നുണ്ട്‌.

ഫോട്ടോ:മങ്ങാട്‌ ഈസ്റ്റ്‌ ഉപതിരഞ്ഞെടുപ്പ്‌ പ്രചാരണാർത്ഥം യു.ഡി.എഫ്‌.പ്രസിദ്ധീകരിച്ച 'വികസന പത്രിക'പ്രകാശനം ചെയ്തപ്പോൾ.

Post a Comment

0 Comments