Ticker

6/recent/ticker-posts

കരുത്തുറ്റ നല്ല നാളേയ്ക്കായ് അധ്യയനത്തിനൊരു കൈത്താങ്ങ്.


തിരുവമ്പാടി :
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 35 ഓളം കുട്ടികൾക്ക് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, കുട,  യൂണിഫോം തുടങ്ങിയവ വിതരണം ചെയ്തു.
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സമൂഹത്തിലെ അഭ്യുദയകാംക്ഷികളായ വ്യക്തികൾ സംഭാവനയായി നൽകിയ തുക ഉപയോഗിച്ചാണ് പഠനോപകരണങ്ങൾ വാങ്ങിയത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് അവരുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് സേക്രഡ് ഹാർട്ട് സ്കൂൾ ഈയൊരു പദ്ധതി ആവിഷ്ക്കരിച്ചത്.

 പ്രധാന അധ്യാപകൻ ശ്രീ സജി തോമസ്  ,അധ്യാപിക സി.  ഷെർലി സെബാസ്റ്റ്യന് പഠനോപകരണങ്ങൾ പ്രതീകാത്മകമായി നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ സോജി ജോസ്, രാജി കെ ആർ, ഫിലോമിന മാത്യു,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നല്ലപാഠം കോഡിനേറ്റർമാരായ ലിറ്റി സെബാസ്റ്റ്യൻ, ഗ്ലാഡി സിറിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments