Ticker

6/recent/ticker-posts

വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു .




തിരുവമ്പാടി :
മുക്കം,
ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറും എഴുത്തുകാരനുമായ അഷ്റഫ് കാവിൽ നിർവ്വഹിച്ചു.

വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ ബിജു കാവിൽ അധ്യാപക ശില്പശാലക്ക്‌ നേതൃത്വം നൽകി.

വിദ്യാരംഗം വയനാട് ജില്ലാ കോ ഓർഡിനേറ്റർ വാസു മാസ്റ്റർ അതിഥിയായി പങ്കെടുത്തു.

വിദ്യാരംഗം ജില്ലാതല അധ്യാപക രചനാ മത്സരങ്ങളിലെ മികച്ച കവിത, മികച്ച കഥ അവാർഡുകൾ നേടിയ മുക്കം ഉപജില്ലയിലെ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഉപജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഷിജു വിതരണം ചെയ്തു .

എം.പി.ടി.എ ചെയർപേഴ്സൺ ബിൻസി, ഉപജില്ലാ സാരഥികളായ ജി.അബ്ദു റഷീദ്, ബാൽരാജ്, പി.സ്മിന, ടി.റിയാസ്, വിദ്യാർത്ഥി പ്രതിനിധി അഥിനാ ഫൈസൽ എന്നിവർ സംസാരിച്ചു.

സ്കൂൾ പ്രധാന അദ്ധ്യാപകൻ സുനിൽ പോൾ ആധ്യക്ഷത വഹിച്ച ചടങ്ങിൽ
ഉപജില്ലാ കോഓർഡിനേറ്റർ കെ.വി ജെസ്സിമോൾ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം മോളി വർഗീസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments