കൂടരഞ്ഞി : കർണ്ണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി കത്തിച്ച മെഴുകുതിരികളുമായി പ്രാർത്ഥനയോടെ കക്കാടം പൊയിൽ GLP സ്ക്കൂൾ വിദ്യാർത്ഥികൾ.
ഇന്ന് സ്ക്കൂളിൽ നടന്ന
' അർജുനോടൊപ്പം ഞങ്ങളും' എന്ന പരിപാടിയിലാണ് കൊച്ചു കുട്ടികൾ മെഴുകുതിരിതെളിച്ചു കൊണ്ട് അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നത്.
ഇതോടനുബന്ധിച്ച് വാർഡ് മെമ്പർ സീന ബിജുവിന്റെ അധ്യക്ഷതയിൽ സ്ക്കൂളിൽ നടന്ന ചടങ്ങ് ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ
വി.എസ്.രവി സന്ദേശം നൽകി. ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് കെ സ്വാഗതവും സ്റ്റാഫ് സെ ക്രട്ടരി ശ്രീജേഷ് എം.ആർ നന്ദിയും പറഞ്ഞു.
0 Comments