Ticker

6/recent/ticker-posts

സ്വാമി ജ്ഞാന ചൈതന്യ ചികിൽസ സഹായ സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.




തിരുവമ്പാടി : മലയോര നാടിൻ്റെ സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും സുന്ദരമുഖവും, പ്രതീകവുമായ സ്വാമി ജ്ഞാന തീർത്ഥയുടെ ചികിൽസ സഹായ സമാഹരണത്തിൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഓഫീസ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു. 


ചികിൽസ സഹായ സമിതി ചെയർമാൻ അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ച യോഗത്തിൽ ചികിൽസ സഹായ സമിതി വർക്കിങ് ചെയർമാൻ ബാബു പൈക്കാട്ടിൽ, ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ജനറൽ കൺവീനർ സുന്ദരൻ എ പ്രണവം, ചികിൽസ സഹായ സമിതി ഭാരവാഹികളായ ഗിരി പാമ്പനാൽ, പി.എ.ശ്രീധരൻ, ഷാജി ആലക്കൽ, പി.സി. മെവിൻ, വി.സി.മൊയ്തീൻ കോയ, പി.എസ്.റിയാസ്,  കെ.പി. രമേഷ്, സി.ജി.ഭാസി, ജയൻ അറു കാക്കൽ, പി.കെ.സജീവ്, എം.ആർ.ബാബു, പി.എസ് സലി മോൻ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments