അബൂദബി : മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അബൂദബി പോലീസ് കേരള സോഷ്യല്‍ സെന്ററിനെ ആദരിച്ചു. അബൂദബി ഗവണ്‍മെന്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുസമൂഹത്തിനിടയില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയതിനാണ് ആദരം.
ഷാബിയ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പോലീസ് മേധാവി മുസബ അല്‍ കെത്ബിയില്‍ നിന്നും പ്രശസ്തിപത്രവും മെമെന്റോയും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി സ്വീകരിച്ചു.
0 Comments