പുല്ലൂരാംപാറ :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് എറൈസ് സംഘടന സ്പോൺസർ ചെയ്ത വേസ്റ്റ് ബിന്നുകൾ എറൈസ് പ്രസിഡൻ്റ് ജോസി ഫ്രാൻസിസ് വിദ്യാർത്ഥി പ്രതിനിധികൾക്ക് കൈമാറി.
സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് , പി.ടി.എ. പ്രസിഡൻറ് സിജോ മാളോല , അധ്യാപകരായ നീനു മരിയ ജോസ്, അജി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണത്തോത് കുറയ്ക്കൽ , വിദ്യാലയ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
0 Comments