Ticker

6/recent/ticker-posts

ആമയിഴഞ്ചാൻ തോടിലെ മാലിന്യം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.



തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്‍റെ റെയിൽവേ സ്റ്റേഷന്‍റെ അടിയിലൂടെ പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.

തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

കഴിഞ്ഞ ദിവസം ആമയിഴഞ്ചൻ തോടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയെ ഒഴുക്കിൽപെട്ട് കാണാതാകുകയും മൂ​ന്നു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

Post a Comment

0 Comments