ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോടിനടുത്ത കായക്കുന്ന് നാല് സെന്റ് കോളനിയിൽ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നിർമ്മാണം പൂർത്തീകരിച്ച നിർദ്ധന കുടുംബത്തിനുള്ള ഭവനം (ബൈത്തു റഹ്മ) മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ കുടുംബത്തിന് സമർപ്പിച്ചു.വെസ്റ്റ്‌വെണ്ണക്കോട്,അമ്പലക്കണ്ടി,വെണ്ണക്കോട്,നടമ്മൽ പൊയിൽ മുസ്‌ലിം ലീഗ് കമ്മിറ്റികളാണ് ബൈത്തുറഹ്‌മ നിർമ്മിച്ചു നൽകിയത്.പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് 800 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
നിർമ്മാണ കമ്മിറ്റി ചെയർമാൻ റസാഖ് മാസ്റ്റർ തടത്തിമ്മൽ അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ,തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സി.കെ.ഖാസിം,കൊടുവള്ളി മണ്ഡലം ജന.സെക്രട്ടറി കെ.കെ.എ.ഖാദർ,ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ടി.മൊയ്തീൻ കോയ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്,'സമസ്ത'നേതാക്കളായ നാസർ ഫൈസി കൂടത്തായി,മലയമ്മ അബൂബക്കർ ഫൈസി തുടങ്ങിവർ പ്രസംഗിച്ചു.നിർമ്മാണ കമ്മിറ്റി ട്രഷറർ യൂനുസ് അമ്പലക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു.ജന.കൺവീനർ സി.കെ.റസാഖ് മാസ്റ്റർ കൈവേലിമുക്ക് സ്വാഗതവും കൺവീനർ എം.സി.ഷാജഹാൻ നടമ്മൽ പൊയിൽ നന്ദിയും പറഞ്ഞു.
മത-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരായ പി.സി.ഉബൈദ് ഫൈസി,ജമാലുദ്ദീൻ അശ്‌അരി പാലക്കുറ്റി,യു.കെ.ഹുസൈൻ,കെ.കെ.അബ്ദുല്ലക്കുട്ടി,പി.വി.സ്വാദിഖ്,സൈനുദ്ദീൻ കൊളത്തക്കര,ആർ.കെ.അബ്ദുല്ല ഹാജി,ടി.എൻ.അബ്ദുൽ റസാഖ്,അബു മൗലവി അമ്പലക്കണ്ടി,ടി.മുഹമ്മദ് ഹാജി,കെ.മുഹമ്മദ് ബാഖവി,കെ.ഹുസൈൻ ബാഖവി,എ.കെ.ഇബ്രാഹീം കുട്ടി ഹാജി,അശോകൻ പുനത്തിൽ,ശരീഫ് വെണ്ണക്കോട്,കെ.ടി.മുഹമ്മദ്,സഹദ് കൈവേലിമുക്ക്,വി.സി.അബൂബക്കർ ഹാജി,പി.പി.നൗഫൽ,കെ.പി.ജാബിർ മാസ്റ്റർ,മുഹമ്മദ് ഹാജി പാറങ്ങോട്ടിൽ,കെ.എം.കോമളവല്ലി,എസ്.പി.ഷ ഹന,ഒ.പി.സുഹറ,അബൂബക്കർ കൊടശ്ശേരി,ജാഫർ പാലാഴി,ആർ.എം.അനീസ്,സൂപ്പർ സൗദ ടീച്ചർ,യു.കെ.ഫാത്വിമ അബു,കെ.പി.ശുക്കൂർ,കെ.ടി.ബഷീർ,ടി.ഫൈസൽ,ബഷീർ തിരുത്തിമ്മൽ,ശമീർ തടായിൽ,ലത്വീഫ് കാപ്പാട്,വി.കെ.നസീം എന്നിവർ സംസാരിച്ചു.
ബൈത്തു റഹ്മ കോ-ഓർഡിനേറ്റർ അബ്ദുൽ റഹ്മാൻ പാലാഴി(ബാവ),ബൈത്തു റഹ്മ ഡിസൈൻ ചെയ്ത അഖിഖ് ആർക്കിടെക്ച്ചർ ഓമശ്ശേരിയിലെ എഞ്ചിനീയർമാരായ യു.കെ.ശാഹിദ്,സി.വി.സാബിത്ത് എന്നിവർക്ക് സ്വാദിഖലി ശിഹാബ് തങ്ങൾ നിർമ്മാണ കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
ഫോട്ടോ:കായക്കുന്ന് ബൈത്തു റഹ്മ സമർപ്പണ ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുന്നു.
0 Comments