ഓമശ്ശേരി:
30 ന്(ചൊവ്വ)ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ്(മങ്ങാട് ഈസ്റ്റ്) ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഞ്ജു അരീക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ സർക്കാറിന്റെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി കുറ്റപത്രം പുറത്തിറക്കി.
മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ് പ്രകാശനം നിർവ്വഹിച്ചു.പി.വി.സ്വാദിഖ് അദ്ധ്യക്ഷത വഹിച്ചു.പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,യൂനുസ് അമ്പലക്കണ്ടി,റഫീഖ് കൂടത്തായി,ഒ.കെ.ഇസ്മായിൽ,നസീഫ് കൊടുവള്ളി,സൈനുദ്ദീൻ കൊളത്തക്കര,വി.സി.അരവിന്ദൻ,അബൂബക്കർ കൊടശ്ശേരി,ജാഫർ പാലാഴി,ആർ.എം.അനീസ്,വിനോദ് പാലപ്പറമ്പത്ത്,സ്ഥാനാർത്ഥി അഞ്ജു അരീക്കൽ,ജ്യോതി ടീച്ചർ,എം.ഷീജ ബാബു,ധനലക്ഷ്മി,അഷ്‌റഫ് ഓമശ്ശേരി,സഹദ് കൈവേലിമുക്ക്,സൂരജ് സുബ്രഹ്മണ്യൻ,റഷീദ് മങ്ങാട്,ഇസ്മായിൽ വെളിമണ്ണ,മുഹമ്മദ് കൊടശ്ശേരി,ഇ.കെ.ജലീൽ ആലിൻതറ,പി.പി.നൗഫൽ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ,കെ.പി.സി.സി.അംഗം ഹബീബ് തമ്പി,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്,പി.ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗൃഹ സന്ദർശനം പ്രവർത്തകരിൽ ആവേശം വർദ്ധിപ്പിക്കുന്നതായിരുന്നു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ,ജന.സെക്രട്ടറി ടി.ടി.ഇസ്മായിൽ,യു.ഡി.എഫ്.ജില്ലാ ചെയർമാൻ കെ.ബാല നാരായണൻ,കൺവീനർ അഹ്മദ് പുന്നക്കൽ,സി.ടി.ഭരതൻ,ജില്ലാ യൂത്ത് ലീഗ് ജന.സെക്രട്ടറി ടി.മൊയ്തീൻ കോയ തുടങ്ങിയ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു.
എൽ.ഡി.എഫ്.മെമ്പറായിരുന്ന പങ്കജവല്ലിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സ്ത്രീ സംവരണമാണ് സീറ്റ്.30 ന് ചൊവ്വ രാവിലെ 7 മണി മുതൽ വൈകു:6 മണി വരെ മങ്ങാട് ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചാണ് വോട്ടെടുപ്പ്.മദ്‌റസയിൽ തെക്ക്,വടക്ക് ഭാഗങ്ങളിലായി രണ്ട് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.31 ന് ബുധൻ രാവിലെ 10 മണിക്ക് ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് വോട്ടെണ്ണൽ.നാല് സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുള്ളത്.യു.ഡി.എഫ്,എൽ.ഡി.എഫ്,ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് പുറമെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ജനവിധി തേടുന്നുണ്ട്.
ഫോട്ടോ:മങ്ങാട് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ്.പ്രസിദ്ധീകരിച്ച 'കുറ്റപത്രം' പ്രകാശനം ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ് പ്രസംഗിക്കുന്നു.
0 Comments