Ticker

6/recent/ticker-posts

റിവർ റാഫ്റ്റിങ്ങ് ഉൽഘാടനം ചെയ്തു.



കോടഞ്ചേരി : പുലിക്കയത്ത് ചാലിപ്പുഴയിൽ പാഡിൽ മോങ്ക്സ് അഡ്വഞ്ചർ ഗ്രൂപ്പിൻ്റെ വൈറ്റ് വാട്ടർ റിവർ റാഫ്റ്റിങ്ങ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി പാഡിൽ മോങ്ക്സ് ഡയറക്ടർ വിശ്വാസ് രഥിന് തുഴ നൽകി കൊണ്ട് ഉൽഘാടനം ചെയ്തു.  ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും  മൺസൂൺ കാലം മുഴുവൻ റിവർ റാഫ്റ്റിങ്ങ് പൊതുജനങ്ങൾക്കായി ഉണ്ടാവുമെന്ന് വിശ്വാസ് രഥ് അറിയിച്ചു.


 കോടഞ്ചേരിയിൽ ജല്ലിഫിഷിൻ്റെതടക്കം  റിവർ റാഫ്റ്റിങ്ങിന് രണ്ട് ടീമായി. 
ചടങ്ങിൽ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ചിന്ന അശോകൻ, മെമ്പർമാരായ
വാസുദേവൻ ഞാറ്റുകാലായിൽ, ലിസ്സി ചാക്കോ, ഏലിയാമ്മ സെബാസ്റ്റ്യൻ, ഫെസ്റ്റിവെൽ കോർഡിനേറ്റർ പോൾസൺ അറയ്ക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ഷാലുപ്രസാദ് പ്രസംഗിച്ചു.

Post a Comment

0 Comments