കോടഞ്ചേരി:
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞദിവസം ഉണ്ടായ കനത്ത കാറ്റിൽ കൃഷിയും, വീടിന് കേടുപാടുകളും സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മരം കടപുഴകി വീണ് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ച നെല്ലിപ്പൊയിൽ കുന്നത്തേട്ട് ടോമിയുടെ വീട് കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. നിരവധി കർഷകരുടെ തെങ്ങ്,ജാതി,റബർ, അടക്കമുള്ള കാർഷിക വിളകൾ കാറ്റിൽ നശിച്ചിട്ടുണ്ട്
കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ, ജില്ലാ സെക്രട്ടറി സാബു മനയിൽ, റോയി ഊന്നുകല്ലേൽ,ലൈജു അരീപ്പറമ്പിൽ,സജി ഇഞ്ചിപ്പറമ്പിൽ,കുറൂർ കുഞ്ഞൂഞ്ഞ്, ബിനു പുത്തൻകളത്തിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
0 Comments