വേനപ്പാറ സ്കൂളിൽ ബഷീർ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.
ബഷീർ കഥാപാത്രാവിഷ്കാരം ഡോക്യുമെൻ്ററി പ്രദർശനം കവിതാലാപനം പതിപ്പ് നിർമാണം ചിത്രരചനാ മത്സരവും കലാപരിപാടികളും നടന്നു.
പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ജോസ്ന സി ജോസ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യാപകരായ സിസ്റ്റർ ജെയ്സി ജെയിംസ്, എബി തോമസ് പി ജേക്കബ്ബ്, വിദ്യാർഥി പ്രതിനിധി റോവാൻ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾക്ക് അധ്യാപകരായ ജിൽസ് തോമസ്, വിമൽ വിനോയി, ഷബ്ന ജോസ്, ശിൽപചാക്കോ, സ്മിത മാത്യു വിദ്യാർഥികളായ സാന്ദ്ര, ഇൻഷ, ആഗ്ന യാമി,എമിൽ ജോസഫ് ഇസാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
0 Comments