വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ലഭിച്ച വിദ്യാവനം പുരസ്കാരം വനം വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വനം വന്യജീവി വകുപ്പിൻ്റെ വിദ്യാവനം പുരസ്കാരം വകുപ്പുമന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
ചാലിയത്തുവെച്ചു നടന്ന വനമഹോത്സവത്തിൻ്റെ സമാപന യോഗത്തിൽ വെച്ചാണ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും വിദ്യാർഥികളായ എമിൽ ജോസഫ് ജോസ് ,മുഹമ്മദ് ഇർഷാൻ, എം സി റിതിൻ, ദേവപ്രയാഗ് എന്നിവർ ചേർന്നാണ് വിദ്യാവനം പുരസ്കാരം ഏറ്റുവാങ്ങിയത്.
കേരള വനം വന്യജീവി വകുപ്പിൻ്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി ഏറ്റെടുത്ത് മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് വേനപ്പാറ യു പിസ്കൂളിന് വിദ്യാവനം പുരസ്കാരം ലഭിച്ചത്.
വിദ്യാർഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനായി സ്കൂൾ ഫോറസ്ട്രി ക്ലബിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
0 Comments