തിരുവമ്പാടി'
മുത്തപ്പൻപുഴ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും നടപ്പിലാക്കുന്ന 'കാരുണ്യ സ്പർശം' പദ്ധതിക്ക് മുക്കം ഉപജില്ലയിലും തുടക്കമായി.
മുത്തപ്പൻപുഴ ട്രൈബൽ കോളനിയിലെ വിദ്യാർത്ഥികൾക്ക് കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി കെ.പി. എസ്. ടി. എ. മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പരിപാടി മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി അംഗം സുധീർകുമാർ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മഞ്ജു ഷിബിൻ , കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെസിമോൾ കെ.വി., ഉപജില്ല പ്രസിഡൻ്റ് ജോളി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ലൈജു തോമസ്, കെ.പി.എസ്.ടി.എ. ഭാരവാഹികളായ സിറിൽ ജോർജ്, മുഹമ്മദലി ഇ.കെ., ബിൻസ് പി.ജോൺ, ബിജു വി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
0 Comments