തിരുവമ്പാടി : കഴിഞ്ഞ 30 വർഷക്കാലമായി ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ മേൽശാന്തിയായും ഇപ്പോൾ ക്ഷേത്രം തന്ത്രിയായും സേവനമനുഷ്ഠിക്കുന്ന സ്വാമി ജ്ഞാനതീർത്ഥ (മനോജ് ശാന്തി ) ഗുരുതരമായ കരൾ രോഗം പിടിപെട്ട് എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കൽ മാത്രമാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.ചികിത്സയ്ക്ക് വരുന്ന വൻ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ കഴിയാതെ വിഷമിക്കുന്ന സ്വാമിജിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കാൻ തിരുവമ്പാടിയിൽ ചേർന്ന രാഷ്ട്രീയ മത സാമൂഹിക സന്നദ്ധ സംഘടനകളുടെ യോഗം സ്വാമി ജ്ഞാന തീർത്ഥ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകി. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് ജൂലൈ 11ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മലയോരമേഖലയിലെ മനുഷ്യസ്നേഹികളുടെ വിപുലമായ ജനറൽബോഡി ചേരുവാൻ തീരുമാനിച്ചു.
എംഎൽഎ ലിന്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ (രക്ഷാധികാരികൾ) ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എ. അബ്ദുറഹിമാൻ,
അബൂബക്കർ മൗലവി (ചെയർമാൻ), ബാബു പൈക്കാട്ടിൽ (വർക്കിങ്ങ് ചെയർമാൻ), സുന്ദരൻ എ പ്രണവം (ജനറൽ കൺവീനർ), പി.സി മെവിൻ (ജോ. കൺവീനർ) ,പി.എ ശ്രീധരൻ (ഖജാൻജി) , എന്നിവരെ തിരഞ്ഞെടുത്തു.
ചികിത്സ സഹായ കമ്മിറ്റി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.ബാബുപൈക്കാട്ടിൽ അധ്യക്ഷനായിരുന്നു. അബൂബക്കർ മൗലവി, പി എ ശ്രീധരൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ഗിരി പാമ്പനാൽ, സി. ഗണേഷ് ബാബു, ജോയ് മ്ലാങ്കുഴി, മനോജ് വാഴേപ്പറമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഷാജി ആലക്കൽ, രമേശൻ കുനിയംപുറത്ത്, രാമചന്ദ്രൻ കരിമ്പിൽ, റിയാസ് മാറിയപ്പുറം, പി.സി മെവിൻ, അഷറഫ് കൂളിപ്പൊയിൽ എന്നിവർ സംസാരിച്ചു.
0 Comments