ഓമശ്ശേരി :
അൽ ഇർഷാദ് ആർട്സ് ആൻ്റ് സയൻസ് വിമൻസ് കോളേജിൽ ഇക്കോണമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇക്കണോമിക്സ് ഫെസ്റ്റിന് തുടക്കമായി. ഇക്കണോമിക്സ് ഫെസ്റ്റിന്റെ ഭാഗമായി മില്ലറ്റ് മേള, കരിയർ ഗൈഡൻസ് ക്ലാസ്, ക്വിസ് മത്സരം , സെമിനാർ,സംവാദം, ഭക്ഷ്യമേള, പ്രബന്ധ രചനാ മത്സരം ,പഠന യാത്ര എന്നിവ നടത്തും. ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മില്ലറ്റ് മേളയിൽ വിവിധ തരത്തിലുള്ള പായസങ്ങൾ,ഹൽവ , ശർക്കര സിറപ്പ്, പാൻ കേക്ക് ,സാൻവിച്ച്, കട്ലറ്റ്, ബർഫി,സ്റ്റിക്കി റൈസ് എന്നിവ ശ്രദ്ധേയമായി. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി മേള ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സെലീന വി അധ്യക്ഷം വഹിച്ചു. അധ്യാപകരായ ലിജോ ജോസഫ്, അഞ്ചു പി ജി, കൃപ രഞ്ജിത് വിദ്യാർത്ഥികളായ അമയ ശശി, ഹനീന ഷെറിൻ,ലദീദ ഫെബിൻ,ജുമാന , അശ്വനി പി. എ, അനാമിക പി, ഹസ്ന ലുലു , ഫാത്തിമ ഹിബ , ഫാത്തിമ നൂറ എന്നിവർ നേതൃത്വം നൽകി.
0 Comments