പുന്നക്കൽ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനവും പുഷ്പ്പാർച്ചനയും പുന്നക്കൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത ഒരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി, മരണശേഷം ഒരു വർഷം പിന്നിട്ട ഈ വേളയിലും ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തനത്തിന് പ്രസക്തി ഏറിവരുകയാണ് ചെയ്യുന്നത്.
ഇന്നത്തെ രാഷ്ട്രീയ, സാമൂഹീക നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന പാത പിൻതുടരണമെന്ന് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.ജെ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി , മനോജ് വാഴെപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റ്കുന്നേൽ, അമൽ ടി. ജെയിംസ്, ഹനീഫ ആച്ചപ്പറമ്പിൽ, ഷൈനി ബെന്നി, ലിസി സണ്ണി, ജോർജ് പാറെക്കുന്നത്ത്, കെ.ടി മാത്യു, ലിബിൻ അമ്പാട്ട്, സോണി മണ്ഡപത്തിൽ, ലിബിൻ തുറുവേലിൽ, കെ.ജെ ജോർജ് കൊച്ച്കൈപ്പേൽ, ജോർജ് ആലപ്പാട്ട്, ഷെമീർ പുളക്കമണ്ണിൽ, രാഘവൻ തടത്തിപ്പറമ്പിൽ, പി.വി അബു, ജോസ് മഴുവഞ്ചേരി പ്രസംഗിച്ചു.
0 Comments