ഓമശ്ശേരി :
ശാന്തി നേഴ്സിംഗ് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
നേഴ്സിംഗ് കോളേജ് അധ്യാപിക കെ വി സഹല അധ്യക്ഷത വഹിച്ചു.
അധ്യാപകരായ സ്മിത സെബാസ്റ്റ്യൻ, ശ്രുതി പി, വിദ്യാർഥി പ്രതിനിധി അഷിത തോമസ് എന്നിവർ പ്രസംഗിച്ചു.
നേഴ്സിംഗ് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.
ബോധവൽക്കരണ ക്ലാസിന് ധന്യ, അർഷ അഞ്ജന എന്നിവർ നേതൃത്വം നൽകി.
0 Comments