Ticker

6/recent/ticker-posts

ക്ലസ്റ്റർ പരിശീലന തീയതി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. കെ. പി. എസ്‌. ടി . എ.




താമരശ്ശേരി:  നാളെ നടക്കുന്ന പി എസ് സി പരീക്ഷയിൽ നിരവധി അധ്യാപകർ ഉദ്യോഗാർതികളായും, ഇൻവിജിലെറ്റർമാരായും പങ്കെടുക്കുന്ന കാര്യം അറിഞ്ഞിട്ടും ജൂലൈ 27 ന് നിശയിച്ച ക്ലസ്റ്റർ ഭരണാനുകൂല അധ്യാപക സംഘടനയുടെ മാർച്ച്‌ വിജയിപ്പിക്കാൻ വേണ്ടി ക്ലസ്റ്റർ പരിശീലനം ജൂലൈ 20 ലേക്ക് മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കെ. പി. എസ്‌. ടി. എ ആവശ്യപ്പെട്ടു.

നാളെത്തെ ക്ലസ്റ്ററിൽ പങ്കെടുക്കണമെന്ന അധികാരികളുടെ നിർബന്ധം നിരവധി അധ്യാപകരുടെ പി. എസ്‌. സി പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുകയാണെന്നും കെപിഎസ് ടി എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെ പി എസ് ടി എ വിദ്യാഭ്യാസ പ്രസിഡൻറ് പി.സിജു, സെക്രട്ടറി ഓ. കെ.ഷരീഫ്, ട്രഷറർ ബെന്നി ജോർജ് എന്നിവർ സംയുക്തമായി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments