Ticker

6/recent/ticker-posts

ഷൂസ് ധരിച്ച് സ്കൂളിൽ വന്നു; പ്ലസ്‌ വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം.



കാഞ്ഞങ്ങാട് : ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായി. ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആക്രമണം. വിവരം പുറത്തു പറഞ്ഞാൽ മർദനം തുടരുമെന്നു ഭീഷണി ഉണ്ടായിരുന്നതിനാൽ പള്ളിക്കര സ്വദേശിയായ വിദ്യാർഥി സംഭവം രഹസ്യമാക്കി വക്കുകയായിരുന്നു.
എന്നാൽ മർദന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി. ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ മുഖത്തടിക്കുകയും മുടിയിൽ പിടിച്ച് മർദിക്കുകയും അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷമ പറയുന്ന വിദ്യാർഥിയെ സംഘം തുടർന്നും മർദിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

Post a Comment

0 Comments