Ticker

6/recent/ticker-posts

സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയോഗവും ബോധവൽക്കരണ ക്ലാസും നടത്തി.



തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു. പി സ്കൂളിൽ പി. ടി. എ ജനറൽ ബോഡിയോഗവും ബോധവത്കരണ ക്ലാസും നടത്തി. 

 സ്കൂൾ മാനേജർ  ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പി. ടി. എ പ്രസിഡന്റ്‌ ഷിജു കെ.വി അധ്യക്ഷനായി.
2024-25 വർഷത്തേക്കുള്ള പി.ടി എ, എം.പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
പി.ടി.എ പ്രസിഡന്റായി  ഷിജു കെ.വി യും ,എം.പി.ടി.എ ചെയർ പേഴ്സണായി  ബിൻസി  പി യും തെരഞ്ഞെടുക്കപ്പെട്ടു.

 ലിസാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സിസ. എം. ജോർജ്ജ് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. വിദ്യാലയ പ്രതിഭകൾക്കും ,സ്കോളർഷിപ്പ് വിജയികൾക്കും ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപകൻ സുനിൽ പോൾ, റീന പി തോമസ്, ബിന്ദു വി. കെ, അയൂബ്, ബിൻസി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments