തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്ത തിരുവമ്പാടി അഗ്രോ സർവീസ് സെന്ററിൽ വെച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസ്സി എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അപ്പു കോട്ടയിൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി, ലിസി സണ്ണി, കാർഷിക വികസന സമിതി അംഗങ്ങളായ ഗോപിലാൽ, ഷിബു ചെമ്പനാനി, ജോയ് മ്ലാകുഴി എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് നന്ദിയും പറഞ്ഞു.
ഞാറ്റുവേലചന്തയിൽ വിവിധ നടീൽ വസ്തുക്കളും കർഷകരുടെ ഉൽപ്പന്നങ്ങളും വില്പനക്ക് ഉണ്ടായിരുന്നു.
0 Comments