Ticker

6/recent/ticker-posts

കെ.എസ്.എസ്.പി.എ തിരുവമ്പാടി സബ് ട്രഷറി ഓഫീസിന് മുന്നിൽ ധർണ സമരം നടത്തി.



തിരുവമ്പാടി :
തിരുവമ്പാടി മണ്ഡലം കെ.എസ്.എസ്.പി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി സബ് ട്രഷറി ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19 ശതമാനം) അനുവദിക്കുക, ക്ഷാമാശ്വാസ/ പെൻഷൻ പരിഷ്കരണ കുടിശികകൾ ഉടനെ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസാപ്പിലെ ന്യൂനതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി മുഴുവൻ ട്രഷറികൾക്ക് മുന്നിലും നടത്തുന്നതിൻ്റെ ഭാഗമായി പ്രതിഷേധ ധർണയും വിശദീകരണയോഗവും തിരുവമ്പാടി കെ.എസ്.എസ്.പി.എ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി സബ് ട്രഷറി ഓഫീസിന് മുന്നിലും സംഘടിപ്പിച്ചു. 

ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ ഉൽഘാടനം ചെയ്തു. 

കെ. എസ്.എസ്. പി.എ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ജോൺസൺ പുത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേ പറമ്പിൽ, മഹിളാ കോൺഗ്രസ് നേതാവ് മില്ലിമോഹൻ, കെ.എസ്.എസ് പി.എ ഭാരവാഹികളായ സുന്ദരൻ എ. പ്രണവം, അനിൽകുമാർ പൈക്കാട്ടിൽ, കെ.പി. സാദിഖലി, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ദേവസ്യ ചൊള്ളാമഠം, റോയ് ജോസഫ് പന്തപ്പിള്ളിൽ, കെ.ഐ. ലെയ്സമ്മ, കെ.ടി.ത്രേസ്യ, വി.എം.ഗംഗാ ദേവി, റോബർട്ട് ജോർജ്, മേഴ്സി ജോസഫ് പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments