വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖയിൽ മുൻ ദേശീയ കായിക താരം സിബിത പി സെബാസ്റ്റ്യൻ ദീപം തെളിയിച്ചു
ഓമശ്ശേരി :
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർഥികളെ അറിയിക്കുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഒളിമ്പിക്സ് പ്രഖ്യാപനദീപം തെളിയിച്ചു.
നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടക്കുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപനദീപശിഖ മുൻ ദേശീയ കായിക താരം സിബിത പി സെബാസ്റ്റ്യൻ ദീപം തെളിയിച്ചു.
വിദ്യാർഥി പ്രതിനിധി അബീറ മറിയം വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം അസംബ്ലിയിൽ വെച്ച് വായിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പിടിഎ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
0 Comments