Ticker

6/recent/ticker-posts

പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി.



തിരുവമ്പാടി :
പുല്ലുരാം പാറ സെന്റ് ജോസഫ്സ് 
ഹൈ സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി. സംഗമം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 58 വിദ്യാർത്ഥികൾ, എൻ എം എം എസ് സ്‌കോളർഷിപ്പ് നേടിയവർ, സന്മാർഗ പാഠം, വേദപാഠം, രൂപതാ സ്‌കോളർഷിപ്പുകൾ, പ്ലസ് വൺ പരീക്ഷയിൽ ഫുൾ മാർക്ക്‌ നേടിയ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
വാർഡ് പ്രതിനിധി മേഴ്‌സി പുളിക്കാട്ട്, പ്രിൻസിപ്പൽ ആന്റണി കെ ജെ, ഹെഡ് മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, യു പി സ്കൂൾ ഹെഡ് മാസ്റ്റർ സിബി കുരിയാക്കോസ്, പി ടി എ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ,പി ടി എ വൈസ് പ്രസിഡന്റ്‌ അജു എമ്മാനുവൽ,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ  പ്രിൻസ് താളനാനി,മുൻ അധ്യാപിക സോമിനി പി ഡി,അധ്യാപകരായ ബീന പോൾ, ഷെല്ലി ജോർജ്, വിദ്യാർത്ഥി പ്രതിനിധി കളായ ലിയ ക്രിസ്റ്റി,അലൻ ബോബി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments