Ticker

6/recent/ticker-posts

ക്ലസ്റ്റർ പരിശീലന സെൻ്ററുകളിൽ സംയുക്ത അധ്യാപക സമരസമിതി പ്രതിഷേധ പ്രകടനങ്ങൾ നടത്തി.


മുക്കം: അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക , ഡി.എ. കുടിശ്ശിക അനുവദിക്കുക , സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, ശമ്പളപരിഷ്കരണ കുടിശിക  അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  സംയുക്ത അധ്യാപക സമര സമിതിയുടെ നേതൃത്വത്തിൽ  മുക്കം ഉപജില്ലയിലെ ക്ലസ്റ്റർ സെൻ്ററുകളായ ജി.യു.പി. എസ്. മണാശ്ശേരി , ജി.എച്ച്.എസ്.എസ്. നീലേശ്വരം , എം .കെ .എച്ച്.എം. എം. ഒ. മുക്കം,
സേക്രട്ട് ഹാർട്ട് യു.പി.എസ്. തിരുവമ്പാടി  എന്നിവിടങ്ങളിൽ അധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി 
KPSTA , KSTU , KATF എന്നീ സംഘടനകൾ ചേർന്ന സംയുക്ത അധ്യാപക സമര സമിതിയാണ്
പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത് 
കെ.പി.എസ്.ടി. എ. സംസ്ഥാന സമിതി അംഗം സുധീർകുമാർ യുകെ , ജെസിമോൾ കെ.വി., മുഹമ്മദ് അലി , ബേബി സലീന , സിറിൽ ജോർജ്, ബിൻസ് പി. ജോൺ , ബൈജു എമ്മാനുവൽ, ബിജു വി ഫ്രാൻസിസ് , ബിജു മാത്യു , ജോയ് ജോർജ്, അബ്ദുറബ്ബ്  KSTU  നേതാക്കളായ PTM ഷറഫുന്നീസ,  അബ്ദുൾ അസീസ് , ടി പി അബുബക്കർ
KATF നേതാക്കളായ  അബ്ദുൾ റഷീദ്,  ഖാസിമി, ഹംസ , മജീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments