Ticker

6/recent/ticker-posts

കായക്കുന്ന് ബൈത്തു റഹ്മ നാളെ സ്വാദിഖലി ശിഹാബ്‌ തങ്ങൾ സമർപ്പിക്കും.



ഓമശ്ശേരി:പഞ്ചായത്തിലെ ഏച്ചിക്കുന്നിനടുത്ത കായക്കുന്ന് നാല്‌ സെന്റ്‌ കോളനിയിൽ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച നിർദ്ധന കുടുംബത്തിനുള്ള ഭവനം (ബൈത്തു റഹ്മ) നാളെ (വ്യാഴം) വൈകു:4 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങൾ സമർപ്പിക്കും.

കായക്കുന്ന് ബൈത്തു റഹ്മ പരിസരത്ത്‌ വെച്ച്‌ നടക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി,ഡോ:എം.കെ.മുനീർ എം.എൽ.എ,എം.എ.റസാഖ്‌ മാസ്റ്റർ,വി.എം.ഉമർ മാസ്റ്റർ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,നാസർ ഫൈസി കൂടത്തായി,മലയമ്മ അബൂബക്കർ ഫൈസി തുടങ്ങി രാഷ്ട്രീയ-മത-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.റസാഖ്‌ മാസ്റ്റർ,ജന.കൺവീനർ സി.കെ.റസാഖ്‌ മാസ്റ്റർ,ട്രഷറർ യൂനുസ്‌ അമ്പലക്കണ്ടി,കൺവീനർ എം.സി.ഷാജഹാൻ എന്നിവർ അറിയിച്ചു.

വെസ്റ്റ്‌വെണ്ണക്കോട്‌,അമ്പലക്കണ്ടി,വെണ്ണക്കോട്‌,നടമ്മൽ പൊയിൽ മുസ്‌ലിം ലീഗ്‌ കമ്മിറ്റികളാണ്‌ ബൈത്തുറഹ്‌മ നിർമ്മിച്ചു നൽകിയത്‌.

Post a Comment

0 Comments