കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമ
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2024-25 വർഷത്തെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ജൂലൈ 1 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കോടഞ്ചേരി ബസ്റ്റാന്റിന് സമീപം ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാൽ ആയി റോസമ്മ കൈത്തുങ്കൽ ഷാജി മുട്ടത്ത് സൂസൻ കേഴപ്ലാക്കൽ റോസിലി മാത്യു ബിന്ദു ജോർജ് കൃഷി ഓഫീസർ രമ്യ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു
ആഴ്ച്ച ചന്തയോടെപ്പം , തിരുവമ്പാടി അഗ്രോസർവീസ് സെന്ററിന്റെ തൈകളും വിത്തുകളും ,ഉൽപാദനോപാധികളും വിൽപ്പനയ്ക്ക് ഉണ്ടായിരുന്നു.
0 Comments