പുതുപ്പാടി: വൈ എം സി എ കുടുംബ സംഗമവും ബെന്നി ആൻറ് ഷെറി എൻഡോവ്മെൻറ് വിതരണവും പുതുപ്പാടി വൈ എം സി എ ഹാളിൽ കാലിക്കറ്റ് സബ് റീജിയൻ ചെയർമാൻ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ടി എം പൗലോസ് അധ്യക്ഷ്യം വഹിച്ചു.
ഒരു ലക്ഷം രൂപയുടെ ബെന്നി ആൻറ് ഷെറി എൻഡോവ്മെൻറ് വിതരണം സബ്റീജിയൻ ചെയർമാൻ ജേക്കബ് ജോൺ നിർവ്വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജു ഐസക്ക് എം.ബി.ബി.എസ് വിദ്യാർത്ഥികളെ ആദരിച്ചു.റവ ഫിനഹാസ് റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്. എസ് എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ പ്രിൽസിപ്പാൾ മേരി ഫീലിപ്പോസ് തരകൻ ആദരിച്ചു.പെയിൽ ആൻറ് പാലിയേറ്റീവ് സൊസൈറ്റിക്കുള്ള കട്ടിൽ എയർബെഡ് വിതരണ ഉദ്ഘാടനം സബ് റീജിയൻ ജനറൽ കൺവീനർ ബാബു ജോസഫ് നിർവ്വഹിച്ചു.
ആശംസകർ അർപ്പിച്ചുകൊണ്ട് കെ.ഒ.ഏലിയാസ്മാസ്റ്റർ,പി.ഡി ബേബി പ്രസംഗിച്ചു.സെക്രട്ടറി വി റ്റി ഫിലിപ്പ് സ്വാഗതവും ജോ.സെക്രട്ടറി റ്റി.എം.ചാണ്ടി ചടങ്ങിന് നന്ദിയും പറഞ്ഞു.
0 Comments