Ticker

6/recent/ticker-posts

ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.



കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ ഏകദിന സെമിനാർ സംഘടിപ്പിച്ചു. 

വടകര റൂറൽ എക്സൈസ് ഓഫീസർ ജയപ്രസാദ് സി കെ ക്ലാസ്സ് നയിക്കുകയും, വിദ്യാർത്ഥികൾക്ക് ജീവിതത്തിന്റെ മാധുര്യത്തിലൂടെ അതിന്റെ ലഹരി ഉൾക്കൊള്ളുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.     

സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സ് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പ്രസ്തുത സെമിനാറിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, ബാലാവകാശ ദിനവുമായി  ബന്ധപ്പെട്ട് *തുടർക്കഥ* എന്ന ഷോർട്ട് ഫിലിം പ്രദർശനം നടത്തി.
എക്സൈസ് പ്രിവന്റിംഗ് ഓഫീസർ ജയപ്രസാദ് സി കെ  ആദ്യപ്രദർശനം ഉദ്ഘാടനം നടത്തി. 

സ്കൂൾ പ്രിൻസിപ്പൽ ആശംസകൾ അറിയിക്കുകയും, എൻഎസ്എസ് കോഡിനേറ്റർ സ്മിത കെ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

Post a Comment

0 Comments