തിരുവമ്പാടി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജന:സെക്രട്ടറി ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അമൽ ടി. ജയിംസ് അധ്യക്ഷനായിരുന്നു. ലിബിൻ അമ്പാട്ട് , ലിബിൻ തുറുവേലിൽ, വേണു മുതിയേട്ടുമ്മൽ, അബിൻ, ഷെഹിൻ , സിനാൻ , നവീൻ എന്നിവർ സംസാരിച്ചു
0 Comments