Ticker

6/recent/ticker-posts

കെ കരുണാകരന്റെ ജന്മദിനം ആചരിച്ചു.



 കോടഞ്ചേരി :
 മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി സമുചിതമായി  ആചരിച്ചു.

 സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

 അനുസ്മരണ സമ്മേളനം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.

 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ആന്റണി നീർവേലി, ഐഎൻടിയുസി നിയോജകമണ്ഡലം  പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോഷ്വാ പുതിയ പറമ്പിൽ, ബിജു ഓത്തിക്കൽ, ബേബി കളപ്പുര,ഭാസ്കരൻ പട്ടരാട്ട്, ബാലകൃഷ്ണൻ തീ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

 

Post a Comment

0 Comments