പുല്ലൂരാംപാറ : സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലൂരാംപാറയിൽ ഇക്കഴിഞ്ഞ പ്ലസ് ടു പ്ലസ് വൺ പൊതു പരീക്ഷയിൽ മികവാർന്ന വിജയം നേടിയവരെ അനുമോദിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ആധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ മുഖ്യാതിഥിയായിരുന്നുജില്ലാ പഞ്ചായ അംഗം ബോസ് ജേക്കബ് , മുഹമ്മദ് ഇഖ്ബാൽ പള്ളിപ്പുറം (സീനിയർ സ്കിൽ ഡയറക്ടർ. ഐ ക്ര) ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ ( പ്രധാനാധ്യാപകൻ) വിൽസൺ ടി മാത്യു (പി.ടി.എ പ്രസിഡണ്ട്) വിദ്യാർത്ഥി പ്രതിനിധികളായ അനന്തു പ്രകാശ് ,മയൂഖ ബെന്നി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ആൻറണി കെ ജെ സ്വാഗതവും അധ്യാപക പ്രതിനിധി ജെയിംസ് കെ .വൈ നന്ദിയും പറഞ്ഞു.
0 Comments