ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് ഗ്രാമസഭ വാർഡിൽ നിന്നും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു.
നീറ്റ് എൻട്രൻസ് പരീക്ഷയിൽ(720 ൽ 706) മികച്ച റാങ്ക് നേടിയ ഹാഫിള് പി.സി.മുഹമ്മദ് ശാഫി ഉണിക്കോരു പറമ്പിൽ,ഗേറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത മാർക്കോടെ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം ലഭിച്ച വി.സി.ഹന അബൂബക്കർ വെള്ളച്ചാലിൽ,എസ്.എസ്.എൽ.സി.യിൽ ഫുൾ എ.പ്ലസ് നേടിയ ഫിദ ഫാത്വിമ തടത്തുമ്മൽ,മുഹമ്മദ് ഹസ്ബിൻ കണ്ടരുകണ്ടിയിൽ,ഇരട്ടക്കുട്ടികളായ റീഹ ഫാത്വിമ നാഗാളികാവ്,ഫഹദ് ബഷീർ നാഗാളികാവ്,പ്ലസ് ടുവിൽ ഫുൾ എ.പ്ലസ് നേടിയ ഹനൂഫ് മോൾ റയാൻ പാറങ്ങോട്ടിൽ,ഫാത്വിമ മർവ പേവുംതൊടുക,ഫാത്വിമ നസ്‌ല പടിഞ്ഞാറെ തൊടുക എന്നിവരേയാണ് ഗ്രാമസഭ അനുമോദിച്ചത്.
വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ ക്ലാസെടുത്തു.മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.അബ്ദുൽനാസർ,കെ.എം.കോമളവല്ലി,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്,വാർഡ് വികസന സമിതി അംഗം ആർ.എം.അനീസ്,എ.കെ.അബൂബക്കർ ഹാജി,തൊഴിലുറപ്പ് ഓഡിറ്റ് വിഭാഗത്തിലെ വി.ആർ.രഞ്ജുഷ,പി.കെ.അനഘ ശശികുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.പ്രനിഷ എന്നിവർ പ്രസംഗിച്ചു.വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതവും വാർഡ് കുടുംബശ്രീ എ.ഡി.എസ്.പ്രസിഡണ്ട് സാവിത്രി പുത്തലത്ത് നന്ദിയും പറഞ്ഞു.പതിനേഴാം വാർഡ് മെമ്പർ പങ്കജവല്ലി,എട്ടാം വാർഡ് വികസന സമിതിയംഗം നെച്ചൂളി മുഹമ്മദ് ഹാജി എന്നിവരുടെ ദേഹ വിയോഗത്തിൽ ഗ്രാമസഭ അനുശോചനം രേഖപ്പെടുത്തി.
ഫോട്ടോ:നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഹാഫിള് പി.സി.മുഹമ്മദ് ശാഫിക്ക് എട്ടാം വാർഡ് ഗ്രാമസഭയുടെ ഉപഹാരം വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടി കൈമാറുന്നു.
0 Comments