Ticker

6/recent/ticker-posts

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം; കർണാടകയിൽ മൂന്ന് മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ.



ബംഗളൂരു: കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേർ അറസ്റ്റിൽ. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ (21), മനു (25), സന്ദീപ് (27), കർണാടക നാഥംഗല സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് കർണാടക-കേരള അതിർത്തിയിലെ നാഥംഗലയ്ക്ക് സമീപമാണ് സംഭവം. കാറിലെത്തിയ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

സമീപത്തെ കാപ്പിത്തോട്ടത്തിൽ എത്തിച്ച് ഒരു പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കി. ഇതിനിടെ രക്ഷപ്പെട്ട മറ്റൊരു പെൺകുട്ടി പ്രദേശവാസികളെ വിവരമറിയിച്ചു. നാട്ടുകാർ സംഘടിച്ച് എത്തിയതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിൽ ഇവർ കുടുങ്ങുകയായിരുന്നു.

Post a Comment

0 Comments