Ticker

6/recent/ticker-posts

കേന്ദ്രത്തിൻ്റെ കേരളത്തോടുള്ള വൈരനിര്യാതന സമീപനം അവസാനിപ്പിക്കുക.



കോടഞ്ചേരി :
കേന്ദ്ര ഗവൺമെന്റ് 2024-25 വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് കണ്ണോത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു. 

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു നയാപൈസ പോലും ബഡ്ജറ്റിൽ വകയിരുത്തുകയോ ഒരു പദ്ധതിപോലും തരികയോ ചെയ്യാതെ കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രഗവൺമെൻ്റ് സ്വീകരിച്ചത്.

 കേരള എന്ന പേര് പോലും ഉച്ചരിക്കാത്ത ബഡ്ജറ്റ് പ്രസംഗം, കേരള എന്നു പരാമർശിക്കാത്ത ബഡ്ജറ്റ്  രേഖകൾ എന്നിവ അവതരിപ്പിച്ച  കേന്ദ്ര ഗവൺമെൻറ് നടപടിക്കെതിരായി അർഹമായ ബഡ്ജറ്റ് വിഹിതം കേരളത്തിന് അനുവദിക്കും വരെ അതിശക്തമായ പ്രക്ഷോഭങ്ങൾ  ഉയർന്നുവരേണ്ടതുണ്ട്. യോഗം ആഹ്വാനം ചെയ്തു. 

ഇത് ഭരണഘടനയിലെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്.  
കോർണർ യോഗം ലോക്കൽ സെക്രട്ടറി കെ എം ജോസഫ് മാഷ് ഉദ്ഘാടനം ചെയ്തു. 

കെ എ ജോൺ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു സുബ്രഹ്മണ്യൻ മാണിക്കോത്ത് നന്ദി പറഞ്ഞു. എം എം സോമൻ, രജനി സത്യൻ, ബിന്ദു റെജി, നൗഷാദ് റെജി ടി എസ്, റാഷിദ് ഗസാലി, വാർഡ് മെമ്പർമാരായ റീന സാബു റോസിലി എന്നിവർ പ്രകടനം നയിച്ചു.


Post a Comment

0 Comments