തൃശ്ശൂർ: തൃശ്ശൂർ വെങ്കിടങ്ങിൽ മതിൽ ഇടിഞ്ഞ് വീണ് ഏഴ് വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പിൽ കാർത്തികേയൻ- ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്.
ദേവിഭദ്രയുടെ സഹോദരനും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കവെ പഴക്കം ചെന്ന മതിൽ തകർന്നു വീഴുകയായിരുന്നു.
വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവീഭദ്ര.
0 Comments