Ticker

6/recent/ticker-posts

ലോക ജനസംഖ്യാ ദിനാചരണം;പുല്ലൂരാംപാറ ഹൈസ്കൂളിൽ മനുഷ്യച്ചങ്ങല തീർത്തു.



തിരുവമ്പാടി :
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്തു.

 ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടി വാർഡ് അംഗം മേഴ്സി പുളിക്കാട്ട് പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ, യുപി വിദ്യാർഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം, ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടികൾ നടത്തി.

 ജനസംഖ്യ ഉയരുന്നതിനനുസരിച്ച് വിഭവങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയും ദാരിദ്ര്യ തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ് ഇത്തരം പ്രശ്നങ്ങളിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും ജൂലൈ 11ന് ആഗോളതലത്തിൽ ജനസംഖ്യാദിനം ആചരിക്കുന്നു.

 ഹൈസ്കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പിടിഎ പ്രസിഡണ്ട് വിൽസൺ താഴത്തു പറമ്പത്ത് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശരണ്യ ചന്ദ്രൻ , യു കെ മനീഷ ആരോഗ്യ പ്രവർത്തകരായ ആൻ ടിജെ , അൽഫോൺസ് ബേബി , സീന തോമസ്, പിൻ്റോ തോമസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

Post a Comment

0 Comments