കൊടുവള്ളി: കെ പി എസ് ടി എ കൊടുവള്ളി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും കാരുണ്യ സ്പർശം പദ്ധതിയിൽ നരിക്കുനി അത്താണിക്കുള്ള
തുക നൽകിയ ചടങ്ങും ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി നീരജ് ലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ്ജില്ലാ പ്രസിഡണ്ട് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗം പി എം ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു പി കൃഷ്ണൻ, സംസ്ഥാന കൗൺസിലർ ഷക്കീല ടീച്ചർ, അത്താണി എക്സിക്യൂട്ടീവ് അംഗം മജീദ് മാസ്റ്റർ,പി സിജു,ജിലേഷ് കാവിൽ, ജസീർ, ജ്യോതി, യൂസഫ് എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
0 Comments