Ticker

6/recent/ticker-posts

ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ചെമ്പ് കടവ് ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു.



കോടഞ്ചേരി:
 കഴിഞ്ഞദിവസം ഉണ്ടായ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ പാർപ്പിക്കുന്ന ചെമ്പ് കടവ് ദുരിതാശ്വാസ ക്യാമ്പ് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവരെ നേരിൽ കണ്ട് ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സഹാനുഭൂതിയും എല്ലാ സഹായസഹകരങ്ങളും വാഗ്ദാനം ചെയ്തു.

 രാഹുൽഗാന്ധിയുടെ പ്രത്യേക താൽപര്യ പ്രകാരം ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത അദ്ദേഹം വിലയിരുത്തി.

 ഡിസിസി പ്രസിഡണ്ടിനൊപ്പം   ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, 
തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, താമരശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് കെ ഗിരീഷ് കുമാർ, കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് വിൻസന്റ്  വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് പെരുമ്പള്ളി,വനജ വിജയൻ, ലിസി ചാക്കോ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ, ജിജി  എലിവാലുങ്കൽ,  ബാബു പരാട്ട്, ഷിജു കൈതക്കുളം, ബേബിച്ചൻ വട്ടു കുന്നേൽ, ജോർജ് പുത്തൻപുരയിൽ, മനോജ് തട്ടാരു പറമ്പിൽ, ബാലകൃഷ്ണൻ തീ കുന്നേൽ, വാസുദേവൻ ഞാറ്റുകാലായിൽ ബാബു പെരിയ പുറം, സജി തോട്ടത്തിൽ, ഭാസ്കരൻ പട്ടരാട്ട് ലൈജു അരീപ്പറമ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. 


 

Post a Comment

0 Comments