Ticker

6/recent/ticker-posts

തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കി : സ്വകാര്യ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി നഗരസഭ.



ഓമശ്ശേരി :
മുക്കം നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ സ്ഥാപന ഉടമക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി.

കാതിയോട് ഡിവിഷനിൽ പ്രവർത്തിക്കുന്ന വണ്ടർ സ്റ്റോൺ മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ പെയ്ന്‍റ് ഗോഡൗണിൽ നിന്നാണ് രാസമാലിന്യം തോട്ടിലേക്കും മറ്റും ഒഴുക്കി വിട്ടത്.

തോട്ടിലെ വെള്ളം പോലും കാണാത്ത തരത്തിൽ മിക്ക ഭാഗങ്ങളിലും പത ഉയർന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. വാർഡിൽ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണെന്നും റിപ്പോർട്ടുകളുണ്ട്. തോടിന് സമീപങ്ങളിലായി നിരവധി വീടുകളും കിണറുകളും സ്ഥിതി ചെയ്യുന്നുണ്ട്.

രാസമാലിന്യം ഒഴുക്കിവിട്ടതോടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. വീടുകളിലെ കിണറുകളിൽ നിന്നും വെള്ളം പരിശോധനക്കായി എടുത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments