Ticker

6/recent/ticker-posts

സ്വാമി ജ്ഞാന തീർത്ഥയുടെ ജീവൻ രക്ഷിക്കാൻ നാട് ഒരുമിക്കുന്നു ; ജനകീയ കൺവെൻഷൻ. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അനുരാഗ് ഓഡിറ്റോറിയത്തിൽ.



തിരുവമ്പാടി :
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ മേൽശാന്തിയായും,ക്ഷേത്ര തന്ത്രിയായും സേവനമനുഷ്ഠിക്കുന്ന ബഹു സ്വാമി ജ്ഞാന തീർത്ഥ സ്വാമികൾ (മനോജ് ശാന്തി) ഗുരുതരമായ കരൾ രോഗബാധിതനാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു.


 ചികിത്സയുടെ വൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ  കഴിയാതെ വിഷമിക്കുന്ന അവസ്ഥയിലാണ് സ്വാമിജി. 

ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ചികിത്സ ബാധ്യത ഏറ്റെടുത്ത് ജീവൻ രക്ഷിക്കുന്നതിനു വേണ്ട കാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതിന് നാടൊരുമിക്കുകയാണ്. 

മുക്കം മുനിസിപ്പാലിറ്റി തിരുവമ്പാടി, കോടഞ്ചേരി പുതുപ്പാടി,കാരശ്ശേരി,കൊടിയത്തൂർ ഭരണസമിതിയംഗങ്ങളും മത സാമുദായിക, സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുന്ന വിപുലമായ ജനകീയ കൂട്ടായ്മ 2024 ജൂലൈ 11 ന് വ്യാഴാഴ്ച
വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ ചേരുന്നു. 

പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ ഷമീർ കുന്ദമംഗലം മുഖ്യാതിഥിയായി പങ്കെടുക്കും. 
എല്ലാ സുമനസുകളും ഈ ജനകീയ കൂട്ടായ്മയിൽ പങ്കെടുത്ത് ഈ സദ് ഉദ്ധ്യമം വിജയിപ്പിക്കണമെന്നു തിരുവമ്പാടിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

 പത്രസമ്മേളനത്തിൽ ബാബു പൈക്കാട്ടിൽ, അബൂബക്കർ മൗലവി, ബിന്ദു ജോൺസൻ, സുന്ദരൻ എ പ്രണവം,ലിസ്സി മാളിയേക്കൽ, ഗിരി പാമ്പനാൽ, സുരേന്ദ്രൻ വി. കെ, മൊയ്‌ദീൻകോയ വി.സി, അബ്‌ദുൾ അസീസ് എ, ഭാസി സി.ജെ പങ്കെടുത്തു.

Post a Comment

0 Comments